LiveTV

Live

Oman

ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിൽ ഒമാൻ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്.

ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മെയ് അവസാനം വരെ ഒമാനിലെത്തിയത് 14 ലക്ഷം സഞ്ചാരികൾ. ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നെത്തിയവരാണ് സഞ്ചാരികളിലേറെയും. ഇന്ത്യയിൽ നിന്നുള്ളവരാണ് എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.

മെയ് മാസത്തിൽ മാത്രം 1.99 ലക്ഷം വിനോദ സഞ്ചാരികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ വർഷം മെയിൽ എത്തിയവരേക്കാൾ 18.2 ശതമാനം അധികമാണിത്. 4.78 ലക്ഷം പേരാണ് ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിൽ നിന്ന് എത്തിയത്. 1.61 ലക്ഷം പേർ ഇന്ത്യയിൽ നിന്ന് എത്തിയപ്പോൾ ജർമനിയിൽ ഒരു ലക്ഷം പേരും ബ്രിട്ടനിൽ നിന്ന് 80,000 പേരും ഇറ്റലിയിൽ നിന്ന് 44000 പേരും എത്തിയതായി കണക്കുകൾ.

ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പ്രചാരണ പരിപാടികളാണ് ടൂറിസം മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിവരുന്നത്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിൽ ഒമാൻ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്.

റഷ്യ, ചൈന,ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിെൻറ ഭാഗമായി ഇവിടെ നിന്നുള്ളവർക്ക് സ്പോൺസറില്ലാത്ത വിസ ലഭ്യമാണ്. ടൂറിസം മന്ത്രാലയത്തിെൻറ പ്രചരണ പരിപാടികളുടെ ഫലമായി ഒമാനിേലക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ദൃശ്യമാണ്. മുപ്പത് ലക്ഷത്തിലധികം സഞ്ചാരികളാണ് കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത്.