LiveTV

Live

Oman

ഒമാന്റെ എണ്ണയിതര കയറ്റുമതിയില്‍ വര്‍ദ്ധന

സൗദി അറേബ്യയിൽ നിന്നുള്ള വർധിച്ച ആവശ്യമാണ് കയറ്റുമതി ഉയരാൻ കാരണം

ഒമാന്റെ  എണ്ണയിതര കയറ്റുമതിയില്‍ വര്‍ദ്ധന

ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ്. സൗദി അറേബ്യയിൽ നിന്നുള്ള വർധിച്ച ആവശ്യമാണ് കയറ്റുമതി ഉയരാൻ കാരണം. ഈ വർഷത്തിലെ ആദ്യ രണ്ട് മാസത്തെ കണക്കനുസരിച്ച് 15 ശതമാനത്തിൻെറ വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.

ഒമാനി എണ്ണയിതര ഉൽപന്നങ്ങൾക്ക് സൗദി അറേബ്യയിൽ നിന്നുള്ള വർധിച്ച ആവശ്യമാണ് കയറ്റുമതി ഉയരാൻ കാരണം. കഴിഞ്ഞ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിൽ 537.8 ദശലക്ഷം റിയാലായിരുന്ന കയറ്റുമതി ഈ വർഷം 618.6 ദശലക്ഷം റിയാലായി ഉയർന്നതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.

സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിയിൽ ഈ വർഷം 121 ശതമാനത്തിൻെറ വർധനവാണ് ഉണ്ടായത്. 104 ദശലക്ഷം റിയാലാണ് യു.എ.ഇയിലേക്കുള്ള കയറ്റുമതി മൂല്ല്യം. ഇന്ത്യയിലേക്കുള്ള കയറ്റുമതി 31 ശതമാനം ഉയർന്ന് 51.7 ദശലക്ഷം റിയാലായി.

അതേസമയം ഒമാനിൽ നിന്നുള്ള റീ എക്സ്പോർട്ട് 19.5 ശതമാനം കുറഞ്ഞ് 233.7 ദശലക്ഷം റിയാലായി. യു.എ.ഇയിലേക്കുള്ള റീ എക്സ്പോർട്ട് 11 ശതമാനം ഉയർന്ന് 65.7 ദശലക്ഷം റിയാലായി. ഖത്തറിലേക്കുള്ളതാകെട്ട 0.7 ശതമാനം ഉയർന്ന് 56.2 ദശലക്ഷം റിയാൽ ആയതായും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.