LiveTV

Live

Oman

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്ക്കാലിക വിസ വിലക്ക് നീട്ടി ഒമാന്‍

ജൂലൈ മൂന്ന് മുതൽ ആറുമാസത്തേക്ക് കൂടിയാണ് വിസാ വിലക്ക് നീട്ടിയത്.

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്ക്കാലിക വിസ വിലക്ക് നീട്ടി ഒമാന്‍

സ്വകാര്യ മേഖലയിൽ നാല് തസ്തികകളിൽ ഒമാനിലെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്ക് നീട്ടി. ജൂലൈ മൂന്ന് മുതൽ ആറുമാസത്തേക്ക് കൂടിയാണ് വിസാ വിലക്ക് നീട്ടിയത്.

കാർപെൻററി, അലൂമിനിയം വർക്ക്ഷോപ്പ് തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, ഇഷ്ടിക നിർമാണ ഫാക്ടറി തൊഴിലാളികൾ തുടങ്ങിയ തസ്തികകളിലാണ് വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് വിലക്കുള്ളത്. 22/2014 മന്ത്രിതല ഉത്തരവിൽ പറഞ്ഞിരിക്കുന്ന തസ്തികകളിലെ പുതിയ വിസക്കുള്ള വിലക്ക് ആറു മാസത്തേക്ക് കൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

2014 ജനുവരി ഒന്നു മുതൽ ഈ തസ്തികകളിൽ താൽക്കാലിക വിലക്ക് നിലവിലുണ്ട്. ഇത് ഓരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ് ചെയ്യുന്നത്.