LiveTV

Live

Oman

ഒമാനില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ എണ്ണം വർധിച്ചതായി സർവേ റിപ്പോർട്ട്

ആൺകുട്ടികളാണ് ബിസിനസ് ആരംഭിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു

ഒമാനില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ എണ്ണം വർധിച്ചതായി  സർവേ റിപ്പോർട്ട്

സ്വന്തമായി ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്ന ഒമാനി യുവാക്കളുടെയും യുവതികളുടെയും എണ്ണം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ സർവേ റിപ്പോർട്ട്. അഞ്ചുവർഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

സ്വന്തം ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ എണ്ണം 2015ൽ 28 ശതമാനമായിരുന്നു. ഈ വർഷം അത് 70 ശതമാനമായാണ് ഉയർന്നത്. ആൺകുട്ടികളാണ് ബിസിനസ് ആരംഭിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു. 67.8 ശതമാനമാണ് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ എണ്ണം.

സർവേയിൽ പങ്കെടുത്ത നാല് ശതമാനം പേർക്ക് സ്വന്തം ബിസിനസ് ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു. ശരാശരി 22 വയസ് പ്രായമുള്ള 2834 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഓൺലൈൻ സർവേ തയാറാക്കിയത്. ഇതിൽ 82 ശതമാനവും സ്ത്രീകളാണ്. 92 ശതമാനം പേരും ബിസിനസ് ആരംഭിക്കാൻ മതിയായ മൂലധനമില്ലെന്ന് അഭിപ്രായപ്പെട്ടവരാണ്. പെർമിറ്റുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് 51 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 21 ശതമാനം പേർ മാർക്കറ്റിൽ മത്സരിക്കാൻ കഴിയുമോ എന്ന ആശങ്കയും പങ്കുവെച്ചു.