LiveTV

Live

Oman

ഒമാനിൽ തൊഴിൽ വിസ അടക്കം സ്പോൺസേഡ് വിസകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം

ഇലക്ട്രോണിക് ഓതന്‍റിക്കേഷൻ സംവിധാനമായ പി.കെ.ഐ അടിസ്ഥാനമാക്കിയാകും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുക

ഒമാനിൽ തൊഴിൽ വിസ അടക്കം സ്പോൺസേഡ് വിസകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം

ഒമാനിൽ തൊഴിൽ വിസ അടക്കം സ്പോൺസേഡ് വിസകൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം. ഹൗസ് മെയ്ഡ്, കുടുംബ വിസ, ഇൻെവസ്റ്റർ വിസ എന്നിവയും ഓൺലൈനായി അപേക്ഷിക്കാം. വിസ നടപടികൾ എളുപ്പമാക്കാൻ പദ്ധതി സഹായകമാവുമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ വ്യക്തമാക്കി.

ഇലക്ട്രോണിക് ഓതന്‍റിക്കേഷൻ സംവിധാനമായ പി.കെ.ഐ അടിസ്ഥാനമാക്കിയാകും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുക. ഇതുവരെ സ്പോൺസറില്ലാത്ത ടൂറിസ്റ്റ് വിസ, സ്പോൺസറുള്ള ടൂറിസ്റ്റ് വിസ, ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർക്കുള്ള ടൂറിസ്റ്റ് വിസ എന്നിവയായിരുന്നു ഓൺലൈൻ സംവിധാനത്തിലുണ്ടായിരുന്നത്. മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടുതൽ സേവനങ്ങളും ഓൺലൈനായി ലഭ്യമാകും. ഇത്തരം അപേക്ഷകൾക്ക് സനദ് സെന്‍ററുകളെ സമീപിക്കേണ്ട ആവശ്യം ഇനിയുണ്ടാകില്ല.

തിരിച്ചറിയൽ കാർഡ് വഴിയോ പി.കെ.ഐ ആക്ടിേവറ്റ് ചെയ്ത സിം കാർഡ് ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. റോയൽ ഒമാൻ പൊലീസ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും മാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിന് സാധിക്കും. സനദ് സർവിസുകൾ വിദേശികൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകളും റസിഡന്‍റ് കാർഡ് സേവനങ്ങളും തുടർന്നും നൽകും.