LiveTV

Live

Oman

സലാല തീരത്ത് ലോഞ്ച് മുങ്ങി; 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

ശക്തമായ കാറ്റിനെയും കടൽക്ഷോഭത്തെയും തുടർന്നാണ് ഇവരുടെ ലോഞ്ച് കഴിഞ്ഞ ദിവസം സലാല യമൻ തീരത്ത് അപകടത്തിൽ പെട്ടത്

സലാല തീരത്ത് ലോഞ്ച് മുങ്ങി; 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

സലാല തീരത്ത് ലോഞ്ച് മുങ്ങി, ലോഞ്ചിലുണ്ടായിരുന്ന 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ഒരാളെ കാണാതായിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളായ ഇവർ ഇന്ന് നാട്ടിലേക്ക് തിരിക്കും.

ശക്തമായ കാറ്റിനെയും കടൽക്ഷോഭത്തെയും തുടർന്നാണ് ഇവരുടെ ലോഞ്ച് കഴിഞ്ഞ ദിവസം സലാല യമൻ തീരത്ത് അപകടത്തിൽ പെട്ടത്. ദുബൈയിൽ നിന്ന് 1300 ടൺ സാധനങ്ങളുമായി സൊമാലിയയിലേക്ക് പോവുകയായിരുന്നു. ഷാർജയിലെ റുകുൻ അൽ ബഹർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്.

എല്ലാം നഷ്ടപ്പെട്ട ഇവർക്ക് വിവിധ സാമൂഹ്യ സംഘടനകൾ സഹായങ്ങൾ നൽകി. ഇന്ന് രാത്രി മസ്കത്ത് വഴി ഇവർ ഇന്ത്യയിലേക്ക് മടങ്ങും. കാണാതായ മുഹമ്മദ് റഫീഖ് കാസിമിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.