LiveTV

Live

Oman

വായു; ഒമാന്‍ തീരങ്ങളിൽ തിരമാലകൾ രൂപപ്പെട്ടു

അതേസമയം വടക്കൻ ഒമാൻെറ വിവിധ ഭാഗങ്ങളിൽ ഇന്നു കടുത്ത ചൂട് അനുഭവപ്പെട്ടു.

വായു; ഒമാന്‍ തീരങ്ങളിൽ തിരമാലകൾ രൂപപ്പെട്ടു

വായു കൊടുങ്കാറ്റിൻെറ നേരിട്ടല്ലാത്ത ആഘാതത്തിൻെറ ഫലമായി ഒമാൻ തീരങ്ങളിൽ തിരമാലകൾ രൂപപ്പെട്ടു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം ഒമാനിലെ റാസൽഹദ്ദ് തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെ മധ്യ അറബിക്കടലിലാണ് 'വായു'വിൻെറ സ്ഥാനം. ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറിയിട്ടുണ്ട്.

ശർഖിയ ഗവർണറേറ്റിൽ അറബിക്കടലിൻെറ തീരപ്രദേശങ്ങളിലും ഒമാൻ കടലിെൻറ തീരപ്രദേശങ്ങളിലുമാണ് ഇന്നു രാവിലെ മുതൽ ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചത്. ജലാൻ ബുആലിയിലെ റാസൽഹിദ്ദ് മേഖലയിലുള്ളവർ വീടുകളിൽ കടൽ വെള്ളം കയറി.

വായു; ഒമാന്‍ തീരങ്ങളിൽ തിരമാലകൾ രൂപപ്പെട്ടു

ഒന്നര മീറ്റർ മുതൽ രണ്ട് മീറ്റർ വരെയാണ് സ്വെൽവേവ് തിരമാലകളുടെ ഉയരം. തിങ്കളാഴ്ചയും ഉയർന്ന തിരമാലകൾ ഉണ്ടാകാനും കടൽ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്രഭാഗത്ത് മണിക്കൂറിൽ 50 മുതൽ 55 നോട്ട് വരെ വേഗതയിലാണ് കാറ്റ് വീശുന്നതെന്നും ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

വടക്ക്/വടക്കുപടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്കാണ് കാറ്റിൻെറ സഞ്ചാരദിശ. ഒമാൻ തീരത്ത് കാറ്റിൻെറ നേരിട്ടുള്ള ആഘാതം അനുഭവപ്പെടാൻ സാധ്യതയില്ല. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അതേസമയം വടക്കൻ ഒമാൻെറ വിവിധ ഭാഗങ്ങളിൽ ഇന്നു കടുത്ത ചൂട് അനുഭവപ്പെട്ടു. ദോഫാർ ഗവർണറേറ്റിെൻറ തീരപ്രദേശങ്ങളിലും അൽ ഹജർ പർവത നിരകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.