LiveTV

Live

Oman

ആരോഗ്യ മേഖലയിലെ 60 ശതമാനം ഡോക്ടര്‍മാരും വിദേശികളെന്ന് ഒമാന്‍

ഡോക്ടര്‍, ഡെൻറിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതൽ സ്വദേശികളെ നിയമിച്ചു.

ആരോഗ്യ മേഖലയിലെ 60 ശതമാനം ഡോക്ടര്‍മാരും വിദേശികളെന്ന് ഒമാന്‍

ഒമാനിലെ ആരോഗ്യ മേഖലയിൽ 61 ശതമാനം ഡോക്ടർമാരും വിദേശികളാണെന്ന് ആരോഗ്യ മന്ത്രി. 39 ശതമാനം പേരാണ് സ്വദേശികളായി ഉള്ളത്. ആരോഗ്യ വകുപ്പിലെ കൺസൾട്ടൻറ് ഡോക്ടർമാരുടെ സ്വദേശിവത്കരണ നിരക്ക് 64 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിൻെറ സ്വദേശിവത്കരണ പദ്ധതി, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കൽ, ആരോഗ്യ ഇൻഷൂറൻസ്, ധനകമ്മി, ആരോഗ്യ മന്ത്രാലയത്തിെൻറ കുറഞ്ഞ ബജറ്റ് ആരോഗ്യ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങൾ, സ്വകാര്യ മേഖലയുടെ പാങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.

ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ആരോഗ്യ സേവന വിഭാഗത്തില്‍ 100 ശതമാനം നടപ്പിലാക്കി. അഡ്മിനിസ്‌ട്രേഷനില്‍ 96 ശതമാനവും അഡ്മിനിസ്‌ട്രേറ്റീവ് അസി. വിഭാഗത്തില്‍ 99 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഡോക്ടര്‍, ഡെൻറിസ്റ്റ്, ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതൽ സ്വദേശികളെ നിയമിച്ചു.

സ്വകാര്യ, ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരില്‍ 25 ശതമാനവും ദന്ത ഡോക്ടര്‍മാരിലും ഫാര്‍മസിസ്റ്റുകളിലും 73 ശതമാനവും സ്വദേശികളാണ്. 21 സ്വകാര്യ ആശുപത്രികളാണ് രാജ്യത്തുള്ളത്.