LiveTV

Live

Oman

ഒമാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധന

എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ചാ നിരക്ക് 2.9 ശതമാനമാണ്.

ഒമാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വര്‍ധന

2018ൽ ഒമാനിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വർധന. മുപ്പത് ശതകോടി റിയാലാണ് കഴിഞ്ഞ വർഷം അവസാന മാസങ്ങളിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻെറ മൂല്ല്യം.

എണ്ണവിലയിലെ ഇടിവിൻെറ പശ്ചാത്തലത്തിലും വർഷം ആഭ്യന്തര ഉത്പാദന രംഗത്ത് വളർച്ച കൈവരിക്കാൻ സാധിച്ചതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് യോഗം വിലയിരുത്തി. നിലവിലെ വിപണി വില അടിസ്ഥാനമാക്കിയുള്ള ആഭ്യന്തര ഉത്പാദനത്തിൽ കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ 12 ശതമാനത്തിെൻറ വളർച്ചയാണ് ഉണ്ടായത്.

എണ്ണയിതര പ്രവർത്തനങ്ങളുടെ വളർച്ചാ നിരക്ക് 2.9 ശതമാനമാണ്. നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 34 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രൂഡോയിൽ, പ്രകൃതി വാതക മേഖല കൂടി കണക്കിലെടുക്കുേമ്പാഴാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വളർച്ച ദൃശ്യമാകുന്നത്.

അടുത്ത വർഷം അവസാനിക്കുന്ന ഒമ്പതാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ തന്ത്രപ്രധാന പദ്ധതികൾ, വികസന പദ്ധതികൾ, ചില പദ്ധതികൾ നേരിടുന്ന വെല്ലുവിളികൾ, സാമ്പത്തിക പദ്ധതികൾ തുടങ്ങിയവയും യോഗം ചർച്ച ചെയ്തു. 2021ലാരംഭിക്കുന്ന പത്താമത് പഞ്ചവത്സര പദ്ധതിയുടെ നടപടിക്രമങ്ങളും സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം അവലോകനം ചെയ്തു.

ഒമാൻ 2040 വിഷന് മുന്നോടിയായുള്ള തന്ത്രപ്രധാന പദ്ധതിയായാണ് പത്താം പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. എണ്ണയിലെ ആശ്രയത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ള തൻഫീദ് പദ്ധതിയും മന്ത്രി സുനൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തു.