LiveTV

Live

Oman

സെലക്ടീവ് ടാക്സ്; ഇലക്ട്രോണിക് സംവിധാനം തയാറാക്കി ഒമാന്‍

ടാക്സ് റിേട്ടണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം

സെലക്ടീവ് ടാക്സ്; ഇലക്ട്രോണിക് സംവിധാനം തയാറാക്കി ഒമാന്‍

ഒമാനിൽ ഈ മാസം 15 മുതൽ നിലവിൽ വരുന്ന സെലക്ടീവ് ടാക്സ് ബാധകമായവർക്കുള്ള ഇലക്ട്രോണിക് സംവിധാനം തയാറായി. പുകയില ഉൽപ്പന്നങ്ങൾ, ശീതള-ഊർജ പാനീയങ്ങൾ, മദ്യം, പന്നിയിറച്ചി തുടങ്ങിയവയാണ് പുതിയ നികുതി ബാധകമായ ഉൽപന്നങ്ങൾ.

സെക്രേട്ടറിയറ്റ് ജനറൽ ഫോർ ടാക്സേഷനിലെ സർവേ ആൻറ് ടാക്സ് എഗ്രിമെൻറ്സ് വിഭാഗം മേധാവി സുലൈമാൻ ബിൻ സാലിം അൽ ആദിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി ബാധകമായ ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം, വിതരണം, വിൽപന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് പുതിയ എക്സൈസ് നികുതിദായകരുടെ പട്ടികയിൽ വരുക.

ടാക്സ് റിേട്ടണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. പുതിയ എക്സൈസ് നിയമത്തിെൻറ എക്സിക്യൂട്ടീവ് റെഗുലേഷെൻറ കരട് തയാറാക്കിയതായി സുലൈമാൻ അൽ ആദി പറഞ്ഞു. നികുതിദായകരുടെ രജിസ്ട്രേഷൻ, ലൈസൻസ്, നികുതി റിേട്ടൺ സമർപ്പണം, നികുതിയടക്കൽ തുടങ്ങി പ്രവർത്തനത്തിെൻറ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്ന രീതിയിലാണ് കമ്പ്യൂട്ടർ സംവിധാനം തയാറാക്കിയിട്ടുള്ളത്.

നികുതി ബാധകമായ ഉൽപന്നങ്ങൾ കൈവശമുള്ളവർ നികുതി നിലവിൽ വരുന്നതിന് മുമ്പ് കൈവശമുള്ള ഉൽപന്നങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകണം. നികുതി വെട്ടിപ്പിന് മൂന്ന് വർഷം വരെ തടവും ഇരുപതിനായിരം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.