LiveTV

Live

Oman

കേരളത്തിനൊപ്പം ഒമാനും നാളെ പെരുന്നാൾ ആഘോഷത്തിന്

മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളിലും ഇന്നായിരുന്നു ഈദുൽഫിത്വർ

കേരളത്തിനൊപ്പം ഒമാനും നാളെ പെരുന്നാൾ ആഘോഷത്തിന്

സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശവ്വാൽ പിറ കണ്ടതിനാൽ ജൂൺ 5 ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മന്ത്രി അറിയിച്ചു. ഒമാനിൽ ഇന്ന് റമദാൻ ഇരുപത്തിയൊമ്പത് ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ രാവിലെ ഈദ് നമസ്കാരങ്ങൾ നടക്കും. വിവിധ മലയാളി കൂട്ടായ്മകളും ഈദ് ഗാഹുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാൾ. മറ്റു ഗൾഫ് രാജ്യങ്ങളിൽ ഇന്നായിരുന്നു ചെറിയ പെരുന്നാൾ. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒമാനിൽ ഒരു ദിവസം കഴിഞ്ഞാണ് റമദാൻ തുടങ്ങിയിരുന്നത്.