LiveTV

Live

Oman

ഒമാനിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പടുത്തിയ വിസാ വിലക്ക് നീട്ടി

എന്നാൽ ഈ രണ്ട് തസ്തികകളിൽ നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് വിസ അനുവദിക്കാമെന്ന ആനുകൂല്യവും പ്രഖ്യാപിച്ചു

ഒമാനിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പടുത്തിയ വിസാ വിലക്ക് നീട്ടി

ഒമാനിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പടുത്തിയ വിസാ വിലക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം. മന്ത്രിതല ഉത്തരവ് പ്രകാരം സെയിൽസ്, മാർക്കറ്റിങ്, തസ്തികകളിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടിയാണ് നീട്ടിയത്.

2013 അവസാനമാണ് ഈ തസ്തികകളിൽ വിലക്ക് നിലവിൽ വന്നത്. ഇത് ഓരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ് ചെയ്യുന്നത്. മെയ് 31 മുതൽ ആറുമാസ കാലയളവിലേക്കാണ് പുതിയ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. 2013 അവസാനം മുതൽ തന്നെ നിലവിലുള്ള കൺസ്ട്രക്ഷൻ, ക്ലീനിങ് മേഖലകളിലെ വിസാ വിലക്ക് കഴിഞ്ഞ ഏപ്രിൽ അവസാനം ആറു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ ഈ രണ്ട് തസ്തികകളിൽ നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് വിസ അനുവദിക്കാമെന്ന ആനുകൂല്യവും പ്രഖ്യാപിച്ചു.

നിലവിലുള്ള തൊഴിലാളികൾക്ക് വിസാ വിലക്ക് ബാധകമല്ല. സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിസാ വിലക്ക് നീട്ടിയത്. വിസാ വിലക്കിന്‍റെയും തൊഴിൽ നഷ്ടപ്പെടലിന്‍റെയും ഫലമായി ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.