LiveTV

Live

Oman

ഒമാനിലെ മലവെള്ള പാച്ചിലിൽ കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇബ്നുഹൈതം ഫാർമസിയിലെ ഫാർമസിസ്റ്റ് ആയ സർദാർ ഫസൽ ഇബ്രയിൽ കുടുംബ സമേതമാണ് താമസിക്കുന്നത്

ഒമാനിലെ മലവെള്ള പാച്ചിലിൽ കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മലവെള്ള പാച്ചിലിൽ ഒഴുക്കിൽ പെട്ട ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശർഖിയ ഗവർണറേറ്റിലെ വാദി ബനീഖാലിദിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമുണ്ടായ വെള്ളപൊക്കത്തിലാണ് മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തെ കാണാതായത്.

സർദാർ ഫസലിന്റെ പിതാവ് ഖാൻ ഖൈറുല്ല സത്താർ ഖാൻ പത്താൻ, മാതാവ് ഷബ്ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്റ ഖാൻ, സൈദ് ഖാൻ, നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. ഇബ്നുഹൈതം ഫാർമസിയിലെ ഫാർമസിസ്റ്റ് ആയ സർദാർ ഫസൽ ഇബ്രയിൽ കുടുംബ സമേതമാണ് താമസിക്കുന്നത്. പുതുതായി പിറന്ന കുഞ്ഞിനെ കാണുന്നതിനായി ഇന്ത്യയിൽ നിന്നെത്തിയ മാതാവും പിതാവും തിരിച്ചുപോകാനിരുന്ന ദിവസത്തിന്‍റെ തലേന്നാണ് മരണം തേടിയെത്തിയത്. വ്യാപക തെരച്ചിലിന് ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മാതാവ് ഷബ്ന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇബ്ര ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹത്തിലെ രക്തസാമ്പിളുകൾ ശേഖരിച്ചതായും ആളെ തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് മസ്കത്തിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. അപകട വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ സിവിൽ ഡിഫൻസും പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വാദിയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തിവരുകയാണ്.