LiveTV

Live

Oman

ടൂറിസം വളര്‍ച്ചക്കായി നിയമനിര്‍മ്മാണത്തിനൊരുങ്ങി ഒമാന്‍

ആഗോള തലത്തിൽ ടൂറിസം മേഖലയിൽ ശ്രദ്ധേയമായ ‘ബെഡ് ആൻറ് ബ്രേക്ക്ഫാസ്റ്റ്’ ചെറു ലോഡ്ജുകൾക്ക് അനുമതി നൽകുന്നതിനും പദ്ധതിയുണ്ട്

ടൂറിസം വളര്‍ച്ചക്കായി നിയമനിര്‍മ്മാണത്തിനൊരുങ്ങി ഒമാന്‍

ടൂറിസം മേഖലയുടെ വളർച്ച മുൻ നിർത്തി ഒമാൻ പുതിയ നിയമ നിർമാണങ്ങൾക്ക് ഒരുങ്ങുന്നു. ഒമാനി പൈതൃകത്തിന് ഒപ്പം ഭക്ഷണ, ഷോപ്പിങ് രംഗത്ത് പുതിയ അനുഭവം പകർന്ന് നൽകുകയുമാണ് ലക്ഷ്യം.

തെരുവ് ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഹോട്ടൽ, റസ്റ്റോറൻറ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഈ രംഗത്ത് ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ആഗോള തലത്തിൽ ടൂറിസം മേഖലയിൽ ശ്രദ്ധേയമായ ‘ബെഡ് ആൻറ് ബ്രേക്ക്ഫാസ്റ്റ്’ ചെറു ലോഡ്ജുകൾക്ക് അനുമതി നൽകുന്നതിനും പദ്ധതിയുണ്ട്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ ഫുഡ് ആൻറ് ബിവറേജസ് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ആഭ്യന്തര വിദേശ സഞ്ചാരികൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ആസ്വദിക്കാൻ അവസരം നൽകുന്നതാകും ഈ ചെറു ലോഡ്ജുകളെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻറ് സപ്പോർട്ട് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടും പറയുന്നു.

നഗരത്തിൻെറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ഫുഡ് ട്രക്ക് സംവിധാനം അടക്കമുള്ള ബിസിനസ് സംവിധാനങ്ങളാണ് പരിഗണനയിലുള്ളത്. മസ്കത്ത് ഫുഡ്കോർട്ട് എന്ന പുതിയ ആശയവും ടൂറിസം മന്ത്രാലയം ഈ വർഷം ആരംഭിക്കും.