LiveTV

Live

Oman

രാസായുധം നിരോധിച്ചുള്ള ഐക്യരാഷ്ട്ര സഭാ കരാര്‍ അംഗീകരിച്ച് ഒമാന്‍ 

ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഉത്തരവിറക്കി, വിദേശകാര്യമന്ത്രിക്ക് മേല്‍നോട്ട ചുമതല

രാസായുധം നിരോധിച്ചുള്ള ഐക്യരാഷ്ട്ര സഭാ കരാര്‍ അംഗീകരിച്ച് ഒമാന്‍ 

രാസായുധത്തിന്റെ ഉപയോഗം ഒമാൻ നിരോധിച്ചു. 1993ൽ ഒപ്പുവെച്ച രാസായുധ നിരോധന കരാർ പ്രാബല്ല്യത്തിൽ വരുത്തിയുള്ള ഉത്തരവ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

1993 നവംബർ രണ്ടിന് െഎക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങൾ വികസിപ്പിച്ച് എടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻറ് ഫൈനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണണമെന്നതാണ് ഒരുത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ അൽ ഹജർ അൽ ഗർബി സ്റ്റാർ ലൈറ്റ്സ്' പ്രകൃതി സങ്കേതം സ്ഥാപിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ അൽ റുസ്താഖ് വന്യ ജീവി സങ്കേതം സ്ഥാപിക്കാനുള്ള മറ്റൊരു ഉത്തരവുമുണ്ട്. പൊതുജനങ്ങൾക്ക് നിശ്ചിത ഫീസ് വാങ്ങി പ്രവേശനം അനുവദിക്കുന്നതാകും രണ്ട് പ്രകൃത സങ്കേതങ്ങളും. ഒമാനും ബ്രിട്ടനും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാറിന് അംഗീകാരം നൽകിയുള്ളതാണ് അവസാന ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് നിശ്ചിത ദിവസങ്ങൾക്ക് ശേഷമാകും രാജകീയ ഉത്തരവുകൾ പ്രാബല്ല്യത്തിൽ വരുക.