LiveTV

Live

Oman

വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വീട്ടുജോലിക്കാർക്ക് പ്രത്യേക പോളിസി ആവിഷ്കരിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി

 വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വീട്ടുജോലിക്കാർക്ക് പ്രത്യേക പോളിസി ആവിഷ്കരിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി. വിദേശികൾ അടക്കം രണ്ട് ദശലക്ഷത്തോളം തൊഴിലാളികൾക്കും ഒമാനിലെത്തുന്ന സന്ദർശകർക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികൾക്കും വിദേശികൾക്കും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നിർബന്ധിത ഇൻഷൂറൻസ് പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. വേണ്ട സമയത്ത് താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതാകും ഇൻഷൂറൻസ് പരിരക്ഷ. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസിൽ താഴെയുള്ള കുട്ടികളെയും ഉൾപ്പെടുത്തിയുള്ളതാണ് ഇൻഷൂറൻസ് പദ്ധതി.

ഇതോടൊപ്പം ഒമാനിൽ എത്തുന്ന സന്ദർശകർക്കും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഔട്ട് പേഷ്യൻറ്, ഇൻപേഷ്യൻറ് രോഗികൾക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ഉറപ്പുനൽകുന്നതാണ് പദ്ധതി. അടിയന്തിര സാഹചര്യങ്ങൾ, രോഗങ്ങളുടെ ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് അടുത്തിടെ പുറത്തിറക്കിയ മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയുടെ മാനദണ്ഡങ്ങളിൽ വ്യക്തമാക്കിയിരുന്നു.