LiveTV

Live

Oman

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് തുടരുന്നു 

സ്വദേശിവത്കരണ നടപടികളും വിവിധ തൊഴിൽ മേഖലകളിലെ വിസാ വിലക്കും കാരണം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് തുടരുന്നു 

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് തുടരുന്നു 

സ്വദേശിവത്കരണ നടപടികളും വിവിധ തൊഴിൽ മേഖലകളിലെ വിസാ വിലക്കും കാരണം ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ് തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ വിദേശി ജനസംഖ്യയിൽ മൂന്നര ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.

ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 17,82,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബർ അവസാനം ഇത് 17,87,447 ആയിരുന്നു. അൽ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവർണേററ്റുകളിലുമുള്ള വിദേശ ജനസംഖ്യയിൽ കുറവ് ദൃശ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. 1467 പേരാണ് മസ്കത്തിൽ നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യം വിട്ടത്.

വിദ്യാഭ്യാസമുള്ള വിദേശികളുടെ എണ്ണത്തിലും കുറവുണ്ട്. ഡിപ്ലോമ ധാരികളുടെ എണ്ണം 8.3 ശതമാനം കുറഞ്ഞ് 4,202 ആയപ്പോൾ സർവകലാശാല മാസ്റ്റർ ബിരുദമുള്ളവരുടെ എണ്ണത്തിൽ യഥാക്രമം 5.7 ശതമാനത്തിന്റെയും 6.6 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികളിൽ ഇന്ത്യക്കാർ തന്നെയാണ് കൂടുതലും. ഡിസംബറിനെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 6.6 ലക്ഷമായി. സ്വദേശിവത്കരണവും വിവിധ മേഖലകളിലെ വിസാ വിലക്കുമാണ് വിദേശികളുടെ എണ്ണം കുറയാൻ കാരണം.