LiveTV

Live

Oman

ഖത്തർ ലോകകപ്പിൽ ഒമാൻ സഹ ആതിഥേയത്വം വഹിക്കില്ല

ഖത്തറിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്

ഖത്തർ ലോകകപ്പിൽ ഒമാൻ സഹ ആതിഥേയത്വം വഹിക്കില്ല

2022 ഖത്തർ ലോകകപ്പിൽ ഒമാൻ സഹ ആതിഥേയത്വം വഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് മതിയായ സമയം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഖത്തറിനാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്. ഭാവിയിൽ ഇത്തരം ഒരു വലിയ മത്സരത്തിന് ഒരുങ്ങാൻ കഴിഞ്ഞാൽ ആതിഥേയത്വം വഹിക്കാൻ തങ്ങൾക്ക് സന്തോഷമേ ഉള്ളൂവെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. 2022 ലോകകപ്പ് മുതൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തുന്നതിനുള്ള ആലോചനയിലാണ് ഫിഫ. അധികം വരുന്ന മത്സരങ്ങൾ ഒമാനിലും കുവൈത്തിലുമായി നടത്താനാണ് ഫിഫ ആലോചിക്കുന്നതെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഫിഫ പ്രസിഡന്‍റ് മാർച്ച് മൂന്നിന് ഒമാനിലെത്തി ഉപപ്രധാനമന്ത്രി സയ്യിദ് അസദുമായി കൂടികാഴ്ച നടത്തിയിരുന്നു. ലോകകപ്പിന് സഹ ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ വലിയ സ്റ്റേഡിയം നിർമിക്കുന്നതാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ മേധാവി സാലിം അൽ വഹൈബിയെ ഉദ്ധരിച്ച് റോയിേട്ടഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.