LiveTV

Live

Oman

പശ്ചിമേഷ്യയുടെ ഭദ്രത; ഒമാന്‍റെ പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂണിയൻ

ഒമാൻ പുലർത്തുന്ന നിർണായകവും നിഷ്പക്ഷവുമായ നിലപാടുകളും സമാധാന ശ്രമങ്ങളും എന്നും സഹായകരമാണെന്ന് യൂറോപ്യൻ യൂനിയൻ 

പശ്ചിമേഷ്യയുടെ ഭദ്രത; ഒമാന്‍റെ പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂണിയൻ

ഗൾഫ് മേഖലയുടെ ഭദ്രത ഉറപ്പാക്കുന്നതിലും പശ്ചിമേഷ്യയിലെ സമാധാനം നിലനിര്‍ത്തുന്നതിലും ഒമാൻ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂണിയൻ. അറബ് മേഖലയിലെ നിരവധി സംഘർഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയവും മാനുഷികപരവുമായ പ്രവർത്തനങ്ങളിൽ ഒമാൻ എല്ലാകാലത്തും മികച്ച പിന്തുണയാണ് നൽകുന്നത്. വിജയകരമായ മധ്യസ്ഥതയിലൂടെ മേഖലയിലെ നിരവധി സംഘർഷങ്ങൾ ഒഴിവാക്കാൻ ഒമാന് സാധിച്ചിട്ടുണ്ട്. അതിനാൽ ഒമാനെ അഭിനന്ദിക്കുന്നതായും എല്ലാ ശ്രമങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്യുന്നതായും യൂറോപ്യൻ യൂണിയൻ ഫോറിൻ അഫെയേഴ്സ് കമ്മിറ്റി ചെയർമാൻ ഡേവിഡ് മക്അലിസ്റ്റെർ എഴുതിയ ലേഖനത്തിൽ പറയുന്നു.

പശ്ചിമേഷ്യയുടെ ഭദ്രത; ഒമാന്‍റെ പങ്കിനെ പ്രകീർത്തിച്ച് യൂറോപ്യൻ യൂണിയൻ

ഇറാനും അമേരിക്കയും വൻശക്തി രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ആണവ കരാറിന് ഒമാൻ നിർണായക പങ്കാണ് വഹിച്ചത്. പശ്ചിമേഷ്യയിലെ തന്നെ തന്ത്രപ്രധാന ചരക്കുഗതാഗത കേന്ദ്രമാകാൻ ഒരുങ്ങുന്ന ഒമാൻ, ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യൻ രാഷ്ട്രങ്ങളുമായി നല്ല ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളിലെ ആശ്രിതത്വം കുറച്ച് എണ്ണയിതര സമ്പദ് വ്യവസ്ഥ വളർത്തിയെടുക്കാനുള്ള കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്കരിച്ച ഗൾഫ് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഒമാനെന്നും ലേഖനം പറയുന്നു.