LiveTV

Live

Oman

സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ ഇന്‍ഷൂറന്‍സ് മേഖല

ഒമാനിലെ ഇൻഷൂറൻസ് മേഖലയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ

സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ ഇന്‍ഷൂറന്‍സ് മേഖല

സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ ഇന്‍ഷൂറന്‍സ് മേഖല. ഒമാനിലെ ഇൻഷൂറൻസ് മേഖലയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഈ മാസം 19 വരെയാണ് ഏജൻസികളിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കാൻ സർക്കാർ കാലാവധി അനുവദിച്ചിരിക്കുന്നത്.

2016 ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്. കമ്പനികളിലും ഇൻഷൂറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജൻസികളിൽ മാത്രമാണ് പൂർണമായി നടപ്പിലാക്കാൻ നിർദേശമുള്ളത്. കമ്പനികളിലെയും ബ്രോക്കറേജ് മേഖലയിലെയും സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികൾ നടന്നുവരികയാണ്.

സ്വദേശിവത്കരണത്തിെൻറ കാലാവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ട് ഏജൻസികളിലെ ജീവനക്കാർ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇൻഷൂറൻസ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളിൽ അധികൃതർ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

സ്വദേശിവത്കരണം നടപ്പായാൽ ഏറ്റവും കൂടുതൽ മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക. സ്വദേശിവത്ക്കരണത്തിന് കാലാവധി നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ.