LiveTV

Live

Oman

ഒമാനില്‍ സ്വകാര്യ മേഖലയില്‍‌ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ പേരെ  

ഒമാനില്‍ സ്വകാര്യ മേഖലയില്‍‌ തൊഴില്‍ നഷ്ടം; നാല് വര്‍ഷത്തിനിടെ പ്രമുഖ കമ്പനികള്‍ പിരിച്ചുവിട്ടത് പതിനായിരത്തിലേറെ പേരെ  

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഒമാനിലെ വിവിധ കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം പേരെ പിരിച്ചു വിട്ടതായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ ട്രേഡ് യൂനിയന്റെ റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. 2014 മുതൽ 2018 വരെ കാലയളവിൽ 106 കമ്പനികളിൽ നിന്നാണ് ഇത്രയും പേരെ പിരിച്ചു വിട്ടത്.

2017 ൽ മാത്രം 5,000 തൊഴിലാളികളെ പിരിച്ചു വിട്ടു. 1334 പേർക്കാണ് 2018 ൽ ജോലി നഷ്ടമായത്. മുൻ വർഷത്തെക്കാൾ 73 ശതമാനം കുറവാണിത്. ജീവനക്കാരെ പിരിച്ചു വിടുന്ന കമ്പനികളുടെ എണ്ണം 18 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഒമാൻ ട്രേഡ് യൂനിയന്റെ തക്ക സമയത്തുള്ള ഇടപെടലും കമ്പനിയുടെയും ജോലിക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തത് കൊണ്ടാണ് പിരിച്ചു വിടുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതെന്ന് യൂനിയൻ പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വാണിജ്യ വ്യവസായം, നിർമാണം, ഒായിൽ, ഗ്യാസ്, വൈദ്യുതി, വെള്ളം എന്നീ മേഖലകളിലാണ് കാര്യമായ പിരിച്ചു വിടലുണ്ടായത്. കഴിഞ്ഞ വർഷം എണ്ണ വിലയിലുണ്ടായ വർധന പിരിച്ച് വിടൽ കുറയാൻ കാരണമാക്കിയിട്ടുണ്ട്. എണ്ണ വിലയിലെ വർധനവിനെ തുടർന്ന് സാമ്പത്തിക നില മെച്ചപ്പെട്ടത് കമ്പനികളുടെ അവസ്ഥയിലും മാറ്റമുണ്ടാക്കി. നിലവിൽ ജീവനക്കാരുടെ പിരിച്ചു വിടലിനെതിരെ ഒമാനിൽ നിയമങ്ങളൊന്നുമില്ല. ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നതിന്റെ സാധ്യതയും ട്രേഡ് യൂനിയൻ പഠനം നടത്തുന്നുണ്ട്.