LiveTV

Live

Oman

സ്വദേശിവത്കരണം പാലിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമായി ഒമാന്‍

നിലവിൽ ബാങ്കുകളിലെയും എണ്ണ, പ്രകൃതി വാതക മേഖലയിലെയും ജോലികളോടാണ് സ്വദേശികൾക്ക് കൂടുതൽ ആകർഷണം

സ്വദേശിവത്കരണം പാലിക്കുന്ന  കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമായി ഒമാന്‍

സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പനികൾക്ക് ആവശ്യമുളള വിദേശ തൊഴിലാളികളുടെ വിസ ക്ലിയറൻസ് ഫാസ്റ്റ്ട്രാക്ക് സംവിധാനത്തിൽ ലഭ്യമാക്കുന്ന പദ്ധതി ഒമാൻ സർക്കാർ ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ വിദേശ തൊഴിലാളികളുടെ വിസാ പെർമിറ്റ് ലഭിക്കുന്നതടക്കം ആനുകൂല്ല്യങ്ങൾ ലഭ്യമാകുന്ന പുതിയ പദ്ധതി'അൽ മജീദ വർക്ക് എൻവയേൺമെൻറ് മെഷർ കാർഡ്' എന്നാണ് അറിയപ്പടുക.

സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തൻഫീദിന്റെ ഭാഗമായാണ് 'അൽ മജീദ വർക്ക് എൻവയേൺമെൻറ് മെഷർ കാർഡ്' സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം.

കൂടുതൽ സ്വദേശികളെ നിയമിക്കുകയും ആകർഷക തൊഴിൽ സാഹചര്യമൊരുക്കുകയും ചെയ്യുന്ന കമ്പനികൾക്ക് മികച്ച ആനുകൂല്യങ്ങളാണ് പദ്ധതിക്ക് കീഴിൽ നൽകുന്നത്. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ യോഗ്യത നേടിയ ഗ്രേഡ് വൺ വിഭാഗത്തിൽ മുന്നൂറിലധികം കമ്പനികളാണ് ഇപ്പോഴുള്ളത്.

നിലവിൽ ബാങ്കുകളിലെയും എണ്ണ, പ്രകൃതി വാതക മേഖലയിലെയും ജോലികളോടാണ് സ്വദേശികൾക്ക് കൂടുതൽ ആകർഷണം. മറ്റ് വിഭാഗങ്ങളെയും ആകർഷകമാക്കി തീർക്കുന്നതിന്റെ ഭാഗമായാണ് അൽ മജീദ കാർഡ് പദ്ധതി അവതരിപ്പിച്ചത്.