LiveTV

Live

Oman

ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈനാവുന്നു

വിസാ നടപടി ക്രമങ്ങൾ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഇ-വിസയുടെ ലക്ഷ്യം

ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈനാവുന്നു

ഒമാനിലെ തൊഴിൽ വിസകളും ഈ വർഷം അവസാനത്തോടെ ഓൺലൈനാകും. ഇത് സംബന്ധമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഇ-വിസ വിഭാഗം വൃത്തങ്ങൾ പറഞ്ഞു. വിസാ നടപടി ക്രമങ്ങൾ എളുപ്പമാക്കുകയും കാലതാമസം ഒഴിവാക്കുകയുമാണ് ഇ-വിസയുടെ ലക്ഷ്യം.

ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈനാവുന്നു

നിലവിൽ വിസിറ്റ് വിസയും സ്പോൺസർ ആവശ്യമില്ലാത്ത വിസയും ഓൺലൈനായി അപേക്ഷിക്കാൻ കഴിയും. ബാക്കി വിസകളും ഈ വർഷം അവസാനത്തോടെ ഓൺലൈനാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ-വിസ പ്രൊജക്ട് മാനേജർ അബ്ദുല്ല അൽ കൽബാനി പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓഫീസുകൾ വഴി 36 വിവിധ തരം വിസകളാണ് ഒമാൻ നൽകുന്നത്. സ്പോൺസർ ആവശ്യമുളള ടൂറിസ്റ്റ് വിസ, സ്പോൺസർ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാർക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയുന്നത്.

ഇ വിസ സമ്പ്രദായം ആരംഭിച്ചത് മുതൽ ഇതു വരെ ഒരു ലക്ഷത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാർഥി വിസ, കുടുംബ വിസ, താൽകാലിക ജോലി വിസ തുടങ്ങിയ വിസകളും ഓൺലൈനായി മാറും.