LiveTV

Live

Oman

ഒമാനിലെ ദുകം സാമ്പത്തിക മേഖലയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ ധാരണ

ഒമാനിലെ ദുകം സാമ്പത്തിക മേഖലയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ ധാരണ

ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ കീഴിൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ അധികൃതര്‍ ഒപ്പു വെച്ചു.

ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റി ചെയർമാൻ യാഹ്യാ ബിൻ സൈദ് അൽ ജാബ്രിയും സർവകലാശാല വൈസ് ചാൻസലർ ഡോ. അലി ബിൻ സൗദ് ബിമാനിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ധാരണപ്രകാരം ഇരുപതിനായിരം സ്ക്വയർ മീറ്റർ സ്ഥലമാണ് പദ്ധതിക്കായി അനുവദിക്കുക. സമുദ്രത്തിലെ ജീവജാലങ്ങൾ, സമുദ്ര ഗതാഗതം, ദുരന്തങ്ങളും ഭൂചലനവും, സാംസ്കാരികം, സാമൂഹികം, സാമ്പത്തിക ,വ്യവസായ പഠനം, പുനരുപേയോഗിക്കാവുന്ന ഊർജം, ടെലി കമ്മ്യൂണിക്കേഷൻസ്, റിമോട്ട് സെൻസിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണ കേന്ദ്രങ്ങളാകും ഇവിടെ സ്ഥാപിക്കുക. പത്ത് ലക്ഷം റിയാൽ ചെലവുവരുന്ന കേന്ദ്രങ്ങളുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. 2022ഓടെ ഇവ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ അമ്പത് തൊഴിലവസരങ്ങളാകും ലഭ്യമാവുക. ഗവേഷണ പദ്ധതികൾ വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ തൊഴിലവസരം ലഭ്യമാവുകയും ചെയ്യും.