LiveTV

Live

Oman

ഒമാനിലെ എണ്ണ-പ്രകൃതി വാതക ശേഖരത്തിൽ വന്‍ വര്‍ധന

ഒമാനിലെ എണ്ണ-പ്രകൃതി വാതക ശേഖരത്തിൽ വന്‍ വര്‍ധന

ഒമാനിലെ എണ്ണ-പ്രകൃതി വാതക ശേഖരത്തിൽ വര്‍ധന. പ്രതിദിനം 9.78 ലക്ഷം ബാരൽ ക്രൂഡോയിലാണ് കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചത്. മന്ത്രാലയം അണ്ടർ സെക്രട്ടറി എഞ്ചിനീയർ സാലിം ബിൻ നാസർ അൽ ഔഫി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2018 അവസാനത്തെ കണക്കനുസരിച്ച് 4,791 ദശലക്ഷം ബാരൽ ക്രൂഡോയിൽ ആണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷം 9.78 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് പ്രതിദിനം ഒമാനില്‍ ഉത്പാദിപ്പിച്ചത്. 19 പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് എണ്ണ,വാതക പര്യവേക്ഷണ രംഗത്തും ഉത്പാദന രംഗങ്ങളിലുമായി പ്രവർത്തിക്കുന്നത്. 120 ദശലക്ഷം ക്യുബിക്ക് മീറ്റർ പ്രകൃതി വാതകമാണ് രാജ്യത്ത് കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചത്. അഞ്ച് ദശലക്ഷം ക്യുബിക്ക് മീറ്റർ വാതകം ഖത്തറും യു.എ.ഇയും ഒമാനും സംയുക്തമായുള്ള ഡോൾഫിൻ ഗ്യാസ് പ്രൊജക്ടിൽ നിന്ന് ഇറക്കുമതി ചെയ്തു. എണ്ണ, പ്രകൃതി വാതക മേഖലയിലെ മൊത്തം ചെലവ് 2017ൽ 11.4 ശതകോടി ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 11.75 ശതകോടി ഡോളറായി.