LiveTV

Live

Oman

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമാണെന്ന് ഒമാൻ വിദേശ കാര്യ മന്ത്രി

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമാണെന്ന് ഒമാൻ വിദേശ കാര്യ മന്ത്രി

ഇസ്രായേൽ-ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് അമേരിക്ക രൂപപ്പെടുത്തിയ 'ഡീൽ ഓഫ് സെഞ്ച്വറി' ആശയം നടപ്പിലാകണമെങ്കിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനിവാര്യമാണെന്ന് ഒമാൻ വിദേശ കാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല. ഒമാൻ കൾച്ചറൽ ക്ലബിൽ രാജ്യത്തിന്റെ വിദേശകാര്യ നയത്തെ കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയെന്നതാണ് ഒമാന്റെ നയം. മറ്റ് രാജ്യങ്ങളുമായി സൗഹൃദ ബന്ധമാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ദർശനം. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ചർച്ചകളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം. സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാജ്യം രൂപമെടുത്തിെല്ലങ്കിൽ അമേരിക്കക്കാർക്ക് 'ഡീൽ ഓഫ് സെഞ്ച്വറി' നടപ്പാക്കാനാവില്ലെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.

രണ്ട് രാജ്യങ്ങളും ഒമാനോട് ചർച്ചക്ക് കളമൊരുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒമാന് ഒളി അജണ്ടയില്ലെന്ന് ഇരു രാജ്യങ്ങൾക്കും അറിയാമെന്നതിനാലാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഒമാൻ ഫലസ്തീൻ പ്രശ്നം വാങ്ങുകയോ വിൽക്കുകയോ ഇല്ലെന്നും അതൊരു ചുവന്ന വരയാണെന്നും യുസുഫ് ബിൻ അലവി പറഞ്ഞു.