LiveTV

Live

Oman

അപകടത്തെ തുടർന്ന് സലാല വിമാനത്താവളം അടച്ചു; ഇന്ന് രാത്രിയോടെ സർവ്വീസുകള്‍ പുനരാരംഭിക്കും

അപകടത്തെ തുടർന്ന് സലാല വിമാനത്താവളം അടച്ചു; ഇന്ന് രാത്രിയോടെ സർവ്വീസുകള്‍ പുനരാരംഭിക്കും

ലാൻഡിങ്ങിനിടെ ടയർപൊട്ടിയതിനെ തുടർന്ന് സലാല വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് റൺവേ അടക്കുകയായിരുന്നെന്ന് ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി ട്വിറ്ററിൽ അറിയിച്ചു. ഇന്ന് അർധരാത്രി വരെയാണ് റൺവേ അടച്ചത്. റൺവേയിൽ നിന്ന് വിമാനം നീക്കി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ആറു സർവീസുകളാണ് റദ്ദാക്കിയത്. സംഭവം നടന്ന് വൈകാതെ ഒമാൻ എയറും സലാം എയറും തങ്ങളുടെ സലാല സർവിസ് നിർത്തലാക്കുന്നതായി അറിയിച്ചിരുന്നു. ഫ്ലൈ ദുബൈയുടെയും ഖത്തർ എയർവേസിന്റെയും സർവീസുകളും നിർത്തലാക്കി.