LiveTV

Live

Oman

അറബ് മേഖലയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ഇത്തവണയും ഒമാന്‍ തന്നെ

ജർമനിയിലെ ട്രാവൽ - ടൂറിസം ഏജൻസികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുൻഗണന നൽകുന്ന രാജ്യമാണ് ഒമാന്‍

അറബ് മേഖലയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ഇത്തവണയും ഒമാന്‍ തന്നെ

ഒമാന് വീണ്ടും അന്താരാഷ്ട്ര ടൂറിസം അവാർഡ്. ജർമ്മനിയിലെ ഗോ ഏഷ്യയുടെ അറബ് മേഖലയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള പുരസ്കാരമാണ് ഒമാൻ നേടിയത്. ട്രാവൽ, ടൂറിസം മേഖലയിലെ വിദഗ്ധരുടെ സർവേയിലൂടെയാണ് ഒമാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ജർമനിയിലെ ട്രാവൽ - ടൂറിസം ഏജൻസികളും മറ്റ് സ്ഥാപനങ്ങളും സംഘടനകളും സന്ദര്‍ശനത്തിന് ഏറെ മുൻഗണന നൽകുന്ന രാജ്യമാണ് ഒമാന്‍. വിവിധ മേഖലകളിലുള്ള 3000 ടൂറിസം ഉദ്യോഗസ്ഥരാണ് സർവേയിൽ പെങ്കടുത്തത്. ബെർലിനിലെ രാജ്യാന്തര ടൂറിസം മേളയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്റസി അവാർഡ് ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് ഗോ ഏഷ്യയുടെ പുരസ്കാരം ഒമാന് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ സാലിം ബിന്‍ അദായ് അൽ മഅ്മരി പറഞ്ഞു. ആദ്യ തവണ മൂന്നാമത്തെ മികച്ച അറബ് ലക്ഷ്യ സ്ഥാനമെന്ന പുരസ്കാരമാണ് ലഭിച്ചത്. ഈ അവാർഡ് ട്രാവൽ ഏജൻസികൾക്കും ടൂറിസം കമ്പനികൾക്കും കുടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.