LiveTV

Live

Oman

ലോകത്തെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട് ഈ ഗള്‍ഫ് രാജ്യം

151 രാജ്യങ്ങളുള്ള സൂചികയിൽ കാനഡയാണ് ഒന്നാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട് ഈ ഗള്‍ഫ് രാജ്യം

ലോകത്തിലെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ രണ്ടാം സ്ഥാനത്ത്. നിക്ഷേപക സ്ഥാപനമായ ലെറ്റർ വൺ തയ്യാറാക്കിയ ഗ്ലോബൽ വെൽനെസ് സൂചികയിലാണ് ഒമാന്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്.

151 രാജ്യങ്ങളുള്ള സൂചികയിൽ കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ 25 സ്ഥാനങ്ങളിൽ ഒമാന് പുറമെ ഇടം പിടിച്ച അറബ് രാജ്യം ബഹറൈനാണ്. രക്തസമ്മർദം, ബ്ലഡ് ഗ്ലൂക്കോസ്, അമിതവണ്ണം, വിഷാദം, സന്തോഷം, മദ്യ ഉപയോഗം, വ്യായാമം, ജീവിത ദൈർഘ്യം, ആരോഗ്യ മേഖലക്കുള്ള സർക്കാർ ചെലവിടൽ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഹെൽത്ത് ഒബ്സർവേറ്ററി റിപ്പോർട്ട്, യു.എന്നിന്റെ കണക്കുകൾ, പൊതു ആരോഗ്യ വിവരങ്ങൾ തുടങ്ങി അംഗീകൃത സ്രോതസുകളിൽ നിന്നുള്ള കണക്കുകളാണ് സൂചിക തയാറാക്കാൻ ഉപയോഗിക്കുന്നത്.

അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ ചെറിയ വർധനവ് ഉണ്ടെന്നുള്ളത് ഒഴിച്ചാൽ മറ്റെല്ലാ മേഖലകളിലും ഒമാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. ഉയർന്ന ജീവിത ദൈർഘ്യം, ഉയർന്ന സന്തോഷ തലം, കുറഞ്ഞ രക്ത സമ്മർദവും പഞ്ചസാരയുടെ അളവും ആരോഗ്യ മേഖലയിലെ വർധിച്ച സർക്കാർ ചെലവിടൽ എന്നിവയാണ് കാനഡയെ സൂചികയുടെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

ഐസ്‍ലൻഡ്, ഫിലിപ്പൈൻസ്, മാലദ്വീപ്, നെതർലൻറ്സ്, സിംഗപൂർ, ലാവോസ്, തെക്കൻ കൊറിയ, കംബോഡിയ, വിയറ്റ്നാം, ഗ്വാട്ടിമല, ഹോണ്ടുറാസ്, ആസ്ത്രിയ എന്നിവയാണ് സൂചിയിൽ ഒമാന് പിന്നിലുള്ള രാഷ്ട്രങ്ങൾ.