LiveTV

Live

Oman

പാസ്പോര്‍ട്ട് സേവാ പദ്ധതി ഇനി ഒമാനിലും 

പഴയ രീതിയിലുള്ള പാസ്‍പോര്‍ട്ട് അപേക്ഷകൾ മാര്‍ച്ച് 10 വരെ മാത്രമേ തുടരുകയുള്ളൂ

പാസ്പോര്‍ട്ട് സേവാ പദ്ധതി ഇനി ഒമാനിലും 

ഗ്ലോബൽ പാസ്പോർട്ട് സേവാ പദ്ധതിക്ക് ഒമാനിൽ തുടക്കമായി. വിദേശകാര്യ മന്ത്രാലയം പദ്ധതി ആരംഭിക്കുന്ന നാലാമത്തെ രാഷ്ട്രമാണ് ഒമാൻ. മസ്കത്ത് എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ മുനുമഹാവർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്പോർട്ട് സേവനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ വകുപ്പാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. പുതിയ പാസ്സ് പോർട്ടിന് അപേക്ഷിക്കുവാനോ പുതുക്കുവാനോ കൂടാതെ, മറ്റു പാസ്സ് പോർട്ട് സംബന്ധമായ ഏത് ആവശ്യങ്ങളും ഇനി എംബസ്സിയുടെ വെബ് സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.

പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്ന് അംബാസഡർ പറഞ്ഞു.

പുതിയ സംവിധാനത്തിൽ അപേക്ഷിച്ച ആറു പേർക്കുള്ള പാസ്പോർട്ടുകളും ചടങ്ങിൽ വിതരണം ചെയ്തു. പഴയ രീതിയിലുള്ള പാസ്‍പോര്‍ട്ട് അപേക്ഷകൾ മാര്‍ച്ച് 10 വരെ മാത്രമേ തുടരുകയുള്ളൂ. ഇന്ത്യയിലെ പാസ്സ്പോർട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസ്സികളിലേക്കു വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയും പാസ്സ് പോർട്ട് സേവനങ്ങൾ ഓൺ ലൈനിലൂടെ ആക്കുന്നത്.