LiveTV

Live

Oman

ഒമാനില്‍ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു

87 തസ്തികകളിലെ വിസാ വിലക്കാണ് വിദ്യാസമ്പന്നരായ വിദേശികളുടെ എണ്ണം കുറയാൻ പ്രധാന കാരണം

ഒമാനില്‍ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു

ഒമാനിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. സെക്കൻഡറി തലത്തിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു. എഞ്ചിനീയറിങ് അടക്കം വിവിധ തസ്തികകളില്‍ നിലനില്‍ക്കുന്ന വിസാ വിലക്കിന്റെ ഫലമായാണ് മാറ്റം.

2018ല്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 3.7 ശതമാനത്തിെൻറ കുറവുണ്ടായി. വിദ്യാസമ്പന്നരിൽ ഹയർ ഡിപ്ലോമധാരികളുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവുണ്ടായത്. സർക്കാർ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 57,734ൽ നിന്ന് 57,477 ആയി കുറഞ്ഞു.

87 തസ്തികകളിലെ വിസാ വിലക്കാണ് വിദ്യാസമ്പന്നരായ വിദേശികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. ഇതോടൊപ്പം ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി കമ്പനികൾ വിദേശ ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട്.

അടുത്തിടെ വിദ്യാഭ്യാസ മേഖലയിൽ അഡ്മിഷൻസ് ആൻറ് രജിസ്ട്രേഷൻ വിഭാഗത്തിൽ ഡയറക്ടർ, ഡയറക്ടർ ഓഫ് സ്റ്റുഡൻറ് അഫെയേഴ്സ് തുടങ്ങിയ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് മാനവ വിഭവശേഷി വകുപ്പ് നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് തൊഴിൽ വിസയിൽ എത്തിയവരുടെ എണ്ണത്തിലും കുറവുണ്ട്.