LiveTV

Live

Oman

ഒമാൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി കൂടികാഴ്ച നടത്തി

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും കൂടികാഴ്ചയിൽ ചർച്ചയായി

ഒമാൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി കൂടികാഴ്ച നടത്തി

ഒമാൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി കൂടികാഴ്ച നടത്തി. ബൈത്തുൽ ബർക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും കൂടികാഴ്ചയിൽ ചർച്ചയായി. മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയും ഒമാൻ വിദേശകാര്യ മന്ത്രിക്ക് ഒപ്പമെത്തിയ അതിഥികളും കൂടികാഴ്ചയിൽ പെങ്കടുത്തു. വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിെന്റെ ഭാഗമായി ഒമാനും ബ്രിട്ടനും തമ്മിലുള്ള ദീർഘ സൗഹൃദ പ്രഖ്യാപനത്തിലും ഒപ്പുവെച്ചു.

യമനിലെ സമാധാന ശ്രമങ്ങൾക്ക് വേഗത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ചർച്ചകൾക്ക് ഒമാനിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് വിമത വിഭാഗമായ ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുൽ സലാമുമായി മസ്കത്തിൽ കൂടികാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയിൽ തുറമുഖ നഗരമായ ഹുദൈദ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ശ്രമങ്ങൾ ചർച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.