LiveTV

Live

Oman

ഒമാനിലെ വിദേശികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ  

സ്വകാര്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജിതമായ സ്വദേശിവത്കരണ നടപടികളാണ് വിദേശി ജനസംഖ്യയിലെ കുറവിന് കാരണം.

ഒമാനിലെ വിദേശികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ  

ഒമാനിലെ വിദേശികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. സ്വകാര്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഊര്‍ജിതമായ സ്വദേശിവത്കരണ നടപടികളാണ് വിദേശി ജനസംഖ്യയിലെ കുറവിന് കാരണം.

ഒമാനിലെ മൊത്തം ജനസംഖ്യയുടെ 43.7 ശതമാനം വിദേശികളാണ്. 2015 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് വിദേശികളുടെ എണ്ണം ഒമാന്‍ പൗരന്മാരുടെ എണ്ണത്തില്‍ കുറയുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരവും ഇന്ത്യക്കാർ തന്നെയാണ് വിദേശികളിൽ കൂടുതല്‍. വിദേശികളിൽ ഇന്ത്യക്കാരുടെ എണ്ണം 36.9 ശതമാനമാണ്. ഇതിൽ നല്ലൊരു പങ്കും മലയാളികളുമാണ്. 36.8 ശതമാനമുള്ള ബംഗ്ലാദേശികളാണ് വിദേശികളിൽ രണ്ടാമത്.

2017ഡിസംബർ മുതലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ ത്തിന് തുടക്കമായത്. സ്വദേശിവത്കരണത്തിന് വേഗത വർധിപ്പിക്കാൻ മലയാളികളടക്കം വിദേശികളിൽ കൂടുതലായി തൊഴിലെടുക്കുന്ന 87 തസ്തികകളിൽ കഴിഞ്ഞ വർഷം ജനുവരിയിൽ വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ആറുമാസത്തേക്ക് കൂടി തുടരാൻ മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു.