LiveTV

Live

Oman

ഒമാനിലെത്തിയ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വർധന; പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധനയെന്ന് കണക്കുകള്‍

ഒമാനിലെത്തിയ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വർധന; പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധനയെന്ന് കണക്കുകള്‍

ഒമാനിലെത്തിയ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വർധന. പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധവനാണ് രേഖപ്പെടുത്തിയത്. ഒമാന്റെ വിനോദ സഞ്ചാര മേഖലയെ കുറിച്ചുള്ള പ്രചാരണവും വിസാ നടപടികളിൽ വരുത്തിയ ഇളവുകളുമാണ് സഞ്ചാരികളെത്താന്‍ തുണയായത്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ഒമാനിലെത്തിയത് 3.57 ലക്ഷം പേരാണ്. 12.37 ശതമാനത്തിന്റെ വർധനവാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ഒമാൻ ടൂറിസത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ലുബ്ന ശീറാസി പറഞ്ഞു. മൊത്തം 14.84 ലക്ഷം അന്താരാഷ്ട്ര യാത്രികരാണ് 2018ൽ ഒമാനിലെത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം കൂടാതെയാണിത്.

2017നെ അപേക്ഷിച്ച് മൊത്തം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 8.39 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ആകട്ടെ 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യോമയാന കരാർ പ്രകാരം ആഴ്ചയിൽ ഇരുപത്തി ഏഴായിരം സീറ്റുകളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ അനുവദനീയമായിട്ടുള്ളത്. ഇത് അറുപതിനായിരം ആയി ഉയർത്തണമെന്നാണ് ഒമാൻ എയറിന്റെ ആവശ്യം.

അഹമ്മദാബാദും മംഗലാപുരവും കോയമ്പത്തൂരുമടക്കം സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ബജറ്റ് വിമാന കമ്പനിയായ സലാം എയറും കൊച്ചിയടക്കം ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.