LiveTV

Live

Oman

യെമന്‍ പ്രശ്നപരിഹാരത്തിന് പിന്തുണയുമായി ഒമാന്‍

അഭിപ്രായ വ്യത്യാസങ്ങൾ ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെ തടസപ്പെടുത്തില്ലെന്നും ഒമാന്‍

യെമന്‍ പ്രശ്നപരിഹാരത്തിന് പിന്തുണയുമായി ഒമാന്‍

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയുണ്ടെന്ന് ഒമാന്‍. പ്രശ്ന പരിഹാരത്തിനായി കുവൈത്തിനും മറ്റു രാജ്യങ്ങൾക്കുമൊപ്പം ഒമാനും പരിശ്രമം തുടർന്നു വരികയാണെന്ന് വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ജർമന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തെ തടസപ്പെടുത്തില്ലെന്ന് ബിൻ അലവി പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യും. യമൻ പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. യമൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി പരസ്പരം പോരടിക്കുന്ന ആഭ്യന്തര കക്ഷികൾ തമ്മിൽ ധാരണയിൽ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര്യമായ വിദേശകാര്യ നയമാണ് ഒമാൻ പിൻതുടർന്നു വരുന്നത്. ഒമാൻ അന്ധമായി ആരുടെയും പക്ഷം പിടിക്കില്ല. നീതിയുടെ പക്ഷത്ത് മാത്രമാണ് തങ്ങൾ നിലയുറപ്പിക്കുക. ഒമാനും ഇറാനും തമ്മിലുള്ള ബന്ധനം തുടരുമെന്ന് പറഞ്ഞ യൂസുഫ് ബിൻ അലവി, സമാധാനവും ഭദ്രതയും വികസനവുമാണ് പശ്ചിമേഷ്യയുടെ ആവശ്യമെന്നും പറഞ്ഞു.

ഇസ്രായേൽ-ഫലസ്തീൻ പ്രശ്ന പരിഹാരം സംബന്ധിച്ച ചർച്ചകളിൽ ഒമാൻ മധ്യസ്ഥനല്ല. ഇരുരാഷ്ട്രങ്ങളെയും ഒന്നിച്ചിരുത്തി പശ്ചിമേഷ്യയിൽ സമാധാനത്തിെൻറ പൊൻപുലരി യാഥാർഥ്യമാക്കുകയാണ് ഒമാെൻറ ലക്ഷ്യം. ഇതിന് വേണ്ട സഹായങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സമാധാനം മേഖലയുടെ തന്നെ സാമ്പത്തിക പുരോഗതിക്ക് സഹായിക്കുമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.