LiveTV

Live

Oman

ഒമാനില്‍ വിസ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി

ഇത് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു.

ഒമാനില്‍ വിസ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി

ഒമാനില്‍ 87 തസ്തികകളിൽ വിദേശികൾക്കുള്ള വിസാ വിലക്കിന്റെ കാലാവധി നീട്ടുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ആറുമാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ഇത് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ വർഷം ജനുവരി 28നാണ് സ്വകാര്യ മേഖലയിലെ പത്ത് വിഭാഗങ്ങളിലായുള്ള തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന് ആറു മാസത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിന്റെയും തൊഴിൽ മാർക്കറ്റ് ക്രമപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള ഈ തീരുമാനത്തിെന്റെ കാലാവധി കഴിഞ്ഞ ജൂലൈയിൽ ആറു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ആറു മാസം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഐ.ടി, അക്കൗണ്ടിങ് ആന്റ് ഫൈനാൻസ്, മാർക്കറ്റിങ് ആന്റ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആന്റ് എച്ച്.ആർ, ഇൻഷൂറൻസ്, ഇൻഫർമേഷൻ/മീഡിയ, മെഡിക്കൽ, എയർപോർട്ട്, എഞ്ചിനീയറിങ്, ടെക്നികൽ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ഇനി 2019 ജൂലൈ അവസാനം വരെ പുതിയ വിസ ലഭിക്കില്ല. ഇതിൽ മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളും ഉൾപ്പെടും. നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കാൻ തടസങ്ങൾ ഉണ്ടാകില്ല.