LiveTV

Live

Oman

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒമാന് ഇടപെടലുകള്‍ നടത്താന്‍ സാധിക്കും- പാക് വിദേശകാര്യ മന്ത്രി

പാകിസ്താനുമായി ചർച്ചകൾ ആരംഭിക്കുന്നതിൽ നിന്ന് ഇന്ത്യ പുറം തിരിഞ്ഞ് നിൽക്കുകയും മടി കാണിക്കുകയുമാണ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒമാന് ഇടപെടലുകള്‍ നടത്താന്‍ സാധിക്കും- പാക് വിദേശകാര്യ മന്ത്രി

പാകിസ്താനുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്നതിൽ ഒമാന് ഇടപെടലുകൾ നടത്താൻ കഴിയുമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി. ഒമാനിൽ മൂന്ന് ദിവസത്തെ ഊദ്യോഗിക സന്ദർശനത്തിന് എത്തിയ മന്ത്രി പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അഭിപ്രായമുന്നയിച്ചത്.

ഇന്ത്യ തങ്ങളുടെ അയൽ രാജ്യമാണ്. അവരുമായുള്ള ബന്ധം സാധാരണ നിലയിൽ ആകണമെന്നതാണ് തങ്ങളുടെ ആഗ്രഹം എന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി. മേഖലയിൽ സമാധാനവും ഭദ്രതയും ഉണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യം. പാകിസ്താനെ വിശ്വാസത്തിലെടുത്ത് ചർച്ചകൾ ആരംഭിക്കുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കാൻ ഒമാൻ തയാറായാൽ തങ്ങൾക്ക് അത് സ്വീകാര്യമാണെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.

പാകിസ്താനുമായി ചർച്ചകൾ ആരംഭിക്കുന്നതിൽ നിന്ന് ഇന്ത്യ പുറം തിരിഞ്ഞ് നിൽക്കുകയും മടി കാണിക്കുകയുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒമാന് അതിൽ മതിയായ ഇടപെടലുകൾ നടത്താൻ കഴിയുമെന്നും പാക്ക് വിദേശകാര്യ മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി, മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അടക്കമുള്ളവരുമായി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി കൂടികാഴ്ച നടത്തി.