LiveTV

Live

Oman

കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ നേട്ടം കെെവരിച്ച് ഒമാന്‍  സമ്പദ്‍ഘടന

നിക്ഷേപക നയങ്ങളിലേതടക്കം മാറ്റങ്ങളും ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതുമെല്ലാം രാജ്യത്തെ എണ്ണയിതര പ്രവർത്തനങ്ങൾക്ക് വേഗത വർധിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ നേട്ടം കെെവരിച്ച് ഒമാന്‍  സമ്പദ്‍ഘടന

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഒമാനിൽ സമ്പദ്ഘടന 15.1 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2018ൽ 10.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിതെന്ന് സെന്‍ട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഹൈഡ്രോ കാർബൺ മേഖലയിൽ 37.1 ശതമാനവും ഹൈഡ്രോ കാർബൺ ഇതര മേഖലയിൽ 5.1 ശതമാനവും വളർച്ചയാണ് ഉണ്ടായത്. നിക്ഷേപക നയങ്ങളിലേതടക്കം മാറ്റങ്ങളും ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതുമെല്ലാം രാജ്യത്തെ എണ്ണയിതര പ്രവർത്തനങ്ങൾക്ക് വേഗത വർധിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ശരാശരി പണപെരുപ്പം 0.9 ശതമാനമാണ്.

ബാങ്കിങ് മേഖലയുടെ പ്രവർത്തനവും സമ്പദ്ഘടനക്ക് തുണയായി. പരമ്പരാഗത, ഇസ്ലാമിക് ബാങ്കുകൾ നവംബർ അവസാനം വരെ മൊത്തം 25.1 ശതകോടി റിയാലാണ് മൊത്തം വായ്പയായി നൽകിയത്. സ്വകാര്യ മേഖലക്കുള്ള വായ്പ 5.8 ശതമാനം ഉയർന്ന് 22.2 ശതകോടി റിയാലായി. ബാങ്കിങ് സംവിധാനത്തിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം 3.9 ശതമാനം ഉയർന്ന് 14.5 ശതകോടി റിയാൽ ആയി.