LiveTV

Live

Oman

ഇന്നത്തെ സമകാലീന രാഷ്ട്രീയത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ ചിന്തകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്- കൊടിയേരി ബാലകൃഷ്ണന്‍

സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് വിഭാഗമാക്കി വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോൺഗ്രസും നടത്തിയത്

ഇന്നത്തെ സമകാലീന രാഷ്ട്രീയത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ ചിന്തകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്- കൊടിയേരി ബാലകൃഷ്ണന്‍

ഇന്നത്തെ സമകാലീന രാഷ്ട്രീയത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വലിയ പ്രാധാന്യത്തോടെ കേരള സമൂഹം ഓർത്തെടുക്കേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മസ്‌കത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.

സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് വിഭാഗമാക്കി വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോൺഗ്രസും നടത്തിയത്. വിന്ധ്യാപർവതത്തിനിപ്പുറം വർഗീയ ശക്തികൾക്ക് ഇടമില്ല എന്ന ശക്തമായ താക്കീതാണ് ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലൂടെ സ്ത്രീകൾ കേരളത്തിൽ നിന്നും നൽകിയത്.

നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് ജനകീയ പ്രശ്നങ്ങളിൽ അവസരോചിതമായി ഇടപെട്ട് നവകേരളം സൃഷ്ടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇന്ത്യക്ക് മുന്നിൽ ഒരു ബദൽ മാതൃകയായി ഇന്ന് നിലകൊള്ളുന്നു. കേരളത്തിെന്റെ സമഗ്ര വികസനം വിവിധ മിഷനുകളിലൂടെ പുരോഗമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും കോടിയേരി പറഞ്ഞു. കേരള വിഭാഗം കൺവീനർ രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാ പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ പി.എം ജാബിർ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.