LiveTV

Live

Oman

ദേശാഭിമാനത്തിന്റെ നിറവിൽ ഒമാനില്‍ പ്രവാസികളുടെ റിപ്പബ്ലിക് ദിനാഘോഷം

ഒമാനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ എട്ടരയ്ക്ക് ഇന്ത്യൻ സ്ഥാനപതി മുനു മഹാവേർ പതാക ഉയർത്തി.

ദേശാഭിമാനത്തിന്റെ നിറവിൽ ഒമാനില്‍ പ്രവാസികളുടെ റിപ്പബ്ലിക് ദിനാഘോഷം

ദേശാഭിമാനത്തിന്റെ നിറവിൽ ഒമാനിലെ പ്രവാസി സമൂഹവും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസിയിലും ഇന്ത്യൻ സ്കൂളുകളിലും വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്.

ഇന്ത്യയുടെ എഴുപതാമതു റിപ്ലബിക് ദിനം ഒമാനിലെ ഇന്ത്യൻ എംബസ്സിയിൽ ആഘോഷിച്ചു. ഒമാനിലെ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ എട്ടരയ്ക്ക് ഇന്ത്യൻ സ്ഥാനപതി മുനു മഹാവേർ പതാക ഉയർത്തി. സ്ത്രീ ശാക്തീകരണം, പ്രവാസി വോട്ട്, സ്വച്ഛ് ഭാരത്, ശാസ്ത്ര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം തുടങ്ങി നേട്ടങ്ങൾ എണ്ണി പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗം അദ്ദേഹം വായിച്ചു.

ഇന്ത്യൻ സ്‌കൂൾ വാദി അൽ കബീറിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. നിരവധി പൗര പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അവധി ദിനം ആയതിനാൽ വൻ ജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തി. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ എഴുപതാമതു റിപ്ലബിക് ദിനം ആഘോഷിച്ചു.