LiveTV

Live

Oman

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ ഊർജിതം

ഇതിൽ കൂടുതലും അസി.ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവരാണ്. നിസ്വ, ഇബ്ര, സലാല, മസ്കത്ത് തുടങ്ങിയയിടങ്ങളിലെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ ഊർജിതം

ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടികൾ ഊർജിതമായി തുടരുന്നു. ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് തസ്തികകളിൽ ഉള്ളവർക്കാണ് ഏറ്റവുമൊടുവിൽ നോട്ടീസ് ലഭിച്ചത്. ഇതിൽ കൂടുതലും മലയാളികളാണ്.

ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഒരു വർഷം മുമ്പ് അറിയിച്ചിരുന്നു. ഓരോ മേഖലയിലും ജോലിക്ക് കയറിയ സ്വദേശികൾക്ക് ആനുപാതികമായാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിൽ കൂടുതലും അസി.ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവരാണ്. നിസ്വ, ഇബ്ര, സലാല, മസ്കത്ത് തുടങ്ങിയയിടങ്ങളിലെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്.

ചില മേഖലകളിൽ മന്ത്രാലയം പിരിച്ചുവിടേണ്ടവരുടെ കണക്കെടുത്തതായും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു. 154 പേരുടെ നിയമനം പൂർത്തിയാകുന്നതോടെ ഫാർമസിസ്റ്റ് വിഭാഗത്തിലെ സ്വദേശിവത്കരണം ഏതാണ്ട് 95 ശതമാനത്തോളം പൂർത്തിയാകും. അവശേഷിക്കുന്നവർക്ക് ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ നോട്ടീസ് ലഭിക്കാനിടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സർക്കാർ വകുപ്പായിരുന്നു ആരോഗ്യ മന്ത്രാലയം.