LiveTV

Live

Oman

‘ഹാർമണിയസ് കേരള’ സാംസ്കാരികോത്സവം നാളെ നടക്കും

അയ്യായിരത്തോളം കാണികൾ പെങ്കടുക്കുമെന്ന് കരുതുന്ന പരിപാടിയുടെ അവസാനഘട്ടങ്ങൾ പൂർത്തിയായി

‘ഹാർമണിയസ് കേരള’ സാംസ്കാരികോത്സവം നാളെ നടക്കും

ഗൾഫ് മാധ്യമം മസ്കത്ത് നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഹാർമണിയസ് കേരള' സാംസ്കാരികോത്സവം നാളെ നടക്കും. മസ്കത്ത് ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നത്. കേരളത്തിന്‍റെ മാനവികതയുടെയും സൗഹൃദത്തിന്‍റെയും ആഘോഷവേദിയാകുന്ന പരിപാടിയിൽ നടൻ ടൊവീനോ തോമസ്, നടനും അവതാരകനുമായ രമേഷ് പിഷാരടി, മിഥുൻ രമേശ്, മെന്‍റലിസ്റ്റ് ആദി എന്നിവർക്കൊപ്പം ഗസൽ ഗായകൻ ഷഹബാസ് അമൻ, ഗായകരായ വിധുപ്രതാപ്, നിരഞ്ജ് സുരേഷ്, ശ്രേയകുട്ടി തുടങ്ങിയവർ അണിനിരക്കും. ഖുറം ആംഫി തിയേറ്ററിൽ വൈകുന്നേരം ഏഴുമണിക്ക് പരിപാടി ആരംഭിക്കും.

അയ്യായിരത്തോളം കാണികൾ പെങ്കടുക്കുമെന്ന് കരുതുന്ന പരിപാടിയുടെ അവസാനഘട്ടങ്ങൾ പൂർത്തിയായി. എൻ.വി അജിത്താണ് പരിപാടിയുടെ സംവിധായകൻ. മസ്കത്ത് ഫെസ്റ്റിവൽ കമ്മിറ്റി ഡയറക്ടറേറ്റ് അസി.ഡയറക്ടർ എഞ്ചിനീയർ. നഥ അബ്ദുൽ റഹീം അൽ സദ്ജാലിയാണ് പരിപാടിയുടെ ഉദ്ഘാടകൻ. ഇന്ത്യൻ അംബാസഡർ മുനുമഹാവർ മുഖ്യാതിഥിയായിരിക്കും. എംഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ മുഹമ്മദലി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.