LiveTV

Live

Oman

ഒമാനിലെ 87 തസ്തികകളിലെ വിസാ നിരോധനത്തിലൂടെ പുതുതായി തൊഴിൽ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികൾക്ക്

ഒമാനിലെ 87 തസ്തികകളിലെ വിസാ നിരോധനത്തിലൂടെ പുതുതായി തൊഴിൽ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികൾക്ക്

ഒമാനിൽ 87 തസ്തികകളിലെ വിസാ നിരോധം നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ പുതുതായി തൊഴിൽ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികൾക്ക്. കഴിഞ്ഞ വർഷം ജനുവരി അവസാനമാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം വിസാ നിരോധം പ്രഖ്യാപിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളിൽ 64,386 സ്വദേശികൾക്കാണ് ജോലി ലഭിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 4125 പേർക്കും തൊഴിൽ ലഭിച്ചു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബർ 2017 മുതൽ നവംബർ 2018 വരെ കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 3.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രിൻസിപ്പൽ ആൻറ് ആക്സിലറി എഞ്ചിനീയറിങ് മേഖലയിലാണ് കൂടുതൽ വിദേശികൾ തൊഴിലെടുക്കുന്നത്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് മുേന്നാടിയായി സമ്പദ്ഘടനയുടെ വളർച്ച ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ 'തൻഫീദി’ന്റെ ഭാഗമായുള്ള ഒമാൻ തൊഴിൽ ബാങ്ക് മേധാവി ശ്വാസർ അൽ ബലൂഷി പറഞ്ഞു. സമ്പദ്ഘടന വളരുന്ന പക്ഷം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്വാഭാവികമായി സൃഷ്ടിക്കപ്പെടും. സേവന മേഖലകൾ, ബാങ്കിങ് സെക്ടർ, ഹെൽത്ത് കെയർ തുടങ്ങി വളരുന്ന മേഖലകളിലെല്ലാം കൂടുതൽ സ്വദേശികൾക്ക് തൊഴിവസരം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.