ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു
ഉപഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തറിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഏഷ്യാ എക്സ്പ്രസ്

ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ വാദി അൽ ലവാമി ലുലുവിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ 32 ബ്രാഞ്ചുകളാണ് ഒമാനിൽ ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ചിനുള്ളത്.
സീബ് വാലി ശൈഖ് ഇബ്രാഹീം ബിൻ യാഹ്യാ അൽ റവാഹി ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. ഏഷ്യാ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ഡയറക്ടർ ശൈഖ് മുഹമ്മദ് ഹാമെദ് അലി അൽ ഗസ്സാലി, മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിന് തങ്ങൾ എപ്പോഴും ശ്രദ്ധിച്ചുവരുന്നതായി മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തറിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഏഷ്യാ എക്സ്പ്രസ്. ഇൻസ്റ്റന്റ് ഓൺലൈൻ ട്രാൻസാക്ഷൻസ്, പേയ്മെന്റ് ട്രാക്കിങ്, പേയ്മെന്റ് ഹിസ്റ്ററി തുടങ്ങി വിവിധ സേവനങ്ങൾ ആപ്ലിക്കേഷനിൽ ഉണ്ടാകും.