LiveTV

Live

Oman

ഒമാനിലെ ജീവിത ചെലവ് ഉയർന്നതായി കണക്കുകൾ

2017നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പണപെരുപ്പം 0.88 ശതമാനം കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

ഒമാനിലെ ജീവിത ചെലവ് ഉയർന്നതായി കണക്കുകൾ

ഒമാനിലെ ജീവിത ചെലവ് ഉയർന്നതായി കണക്കുകൾ. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം മുൻ വർഷം ഡിസംബറിനെ അപേക്ഷിച്ച് 0.75 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ട് പറയുന്നു.

2017നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പണപെരുപ്പം 0.88 ശതമാനം കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഡിസംബറിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഗതാഗത ചെലവാണ് ഏറ്റവും കൂടുതൽ വർധിച്ചത്. വിദ്യാഭ്യാസ ചെലവ് 2.02 ശതമാനം വർധിച്ചപ്പോൾ ഹൗസിങ്ങ്, വെള്ളം, വൈദ്യുതി, ഗ്യാസ് മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിഭാഗത്തിൽ 0.59 ശതമാനത്തിന്‍റെയും കമോഡിറ്റീസ് വിഭാഗത്തിൽ 1.42 ശതമാനത്തിന്‍റെയും വർധന രേഖപ്പെടുത്തി. അതേസമയം ആരോഗ്യ ചെലവിൽ ഒരു വർഷത്തിനിടെ 3.53 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, ആൽക്കഹോൾ ഇതര പാനീയങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആശയവിനിമയം, ഫർണിച്ചർ, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.