LiveTV

Live

Oman

2019ലെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒമാനും ഇടം പിടിച്ചു

2019ലെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒമാനും ഇടം പിടിച്ചു

2019ലെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒമാനും ഇടം പിടിച്ചു. ബ്രിട്ടീഷ് പത്രമായ ഫൈനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രാജ്യത്തിന് പ്രമുഖ സ്ഥാനം ലഭിച്ചത്.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ച് തുറന്നതോടെ ഒമാനിലേക്കുള്ള വിമാന സർവീസുകളും യാത്രക്കാരും വർധിച്ചിട്ടുണ്ട്. ഒമാനിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുെണ്ടന്ന് ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. അൽ ബുസ്താൻ കൊട്ടാരം 18 മാസത്തെ നവീകരണ പ്രവൃത്തികൾക്ക് ശേഷം തുറന്നിട്ടുണ്ട്. മസ്കത്ത് റോയൽ ഒപേറ ഹൗസ് ജനുവരിയിൽ വിപുലമായ നവീകരണം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് അറിവ് പകരുന്നതിനുള്ള എക്സ്പീരിയൻസ് ഒമാൻ വെബ്സൈറ്റ് ആറ് ഭാഷകൾ കൂടെ ഉൾപ്പെടുത്തി. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, ഡച്ച് ഭാഷകളിലാണ് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകൾ ലഭ്യമാക്കിയത്. വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് ഒമാനിലെ വിനോദസഞ്ചാര മേഖലയെ കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തിയത്.