LiveTV

Live

Oman

ഒമാന്‍ സ്വദേശിവത്കരണം; വിദ്യഭ്യാസ മേഖലയിലെ ഉന്നത മേഖലകളില്‍ നടപടി തുടങ്ങി

നിലവിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കരാർ കാലാവധി കഴിയുന്നത് വരെ തുടരാം

ഒമാന്‍ സ്വദേശിവത്കരണം; വിദ്യഭ്യാസ മേഖലയിലെ ഉന്നത മേഖലകളില്‍ നടപടി തുടങ്ങി

ഒമാൻ വിദ്യഭ്യാസ മേഖലയിലെ ചില ഉന്നത തസ്തികകൾ സ്വദേശിവത്കരിച്ച് മാനവ വിഭവശേഷി മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ പരിശീലന സ്ഥാനപങ്ങളിലെയും നാല് തസ്തികകളാണ് സ്വദേശിവത്കരിച്ചത്.

പ്രവേശന-രജിസ്ട്രേഷൻ വകുപ്പ്, വിദ്യാർഥികാര്യ വകുപ്പ്, ക്വാളിറ്റി അഷ്വറൻസ് വകുപ്പ്, തൊഴിൽ മാർഗനിർദേശ സെക്ഷൻ എന്നിവയുടെ ഡയറക്ടർ തസ്തികകളാണ് ഇവ.

നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കരാർ കാലാവധി കഴിയുന്നത് വരെ തുടരാം. എന്നാൽ, അതിന് ശേഷം കരാർ പുതുക്കില്ല. ഔദ്യോഗിക വിജഞാപനത്തിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ ഉത്തരവിന് പ്രാബല്യത്തിൽ ഉണ്ടാകും.

പ്രഫഷനൽ കോളജുകളുടെയും സമുദ്രശാസ്ത്ര പ്രഫഷനൽ കോളജുകളുടെയും ചട്ടങ്ങളിലെ ചില വകുപ്പുകളിൽ മന്ത്രിതല ഉത്തരവിലൂടെ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്റി ഭേദഗതി വരുത്തി. ഈ കോളജുകളുടെ ഭരണപരമായ ഘടനക്ക് മേൽ മാനവ വിഭവശേഷി മന്ത്രാലയത്തിനുള്ള അധികാരം, കോളജുകളുടെ ചട്ടങ്ങൾ എന്നിവയിലാണ് ഭേദഗതി.