LiveTV

Live

Oman

ഒമാന്‍ വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം

എക്സ്പാറ്റ് ഇൻസൈഡർ നടത്തിയ സർവേയിൽ ലക്സംബർഗിനാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനം

ഒമാന്‍ വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം

വനിതാ വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി ഒമാന്. ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഒമാന് ലഭിച്ചത്. എക്സ്പാറ്റ് ഇൻസൈഡർ നടത്തിയ സർവേയിൽ ലക്സംബർഗിനാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനം.

സ്ത്രീകളുടെ സുരക്ഷയും ഭദ്രതയും മുൻ നിർത്തിയാണ് സർവേ നടത്തിയത്. സർവേയിൽ പെങ്കടുത്ത 61 ശതമാനം പേരും രാഷ്ട്രീയ ഭദ്രതയാണ് ഒമാെൻറ ഏറ്റവും വലിയ ആകർഷണമെന്ന് അഭിപ്രായപ്പെട്ടു. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും സമാധാനപൂർണവുമായ രാഷ്ട്രമാണ് ഒമാൻ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോർട്ടുകളിൽ ഒന്നായാണ് ഇൗ വാർഷിക സർവേ ഫലത്തെ കണക്കിലെടുക്കുന്നത്. ഒമാനി സമൂഹത്തിൽ നില നിൽക്കുന്ന സഹിഷ്ണുതക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതിയെന്ന് റിപ്പോർട്ട് പറയുന്നു. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് സർവേ ഫലം തയാറാക്കിയത്.