LiveTV

Live

Oman

ലുബാന്‍ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒമാന്‍; സിവിൽ ഡിഫൻസ് സേനാംഗങ്ങളെ തീരത്ത് വിന്യസിച്ചു

മണിക്കൂറില്‍ 93 മുതല്‍ 102 കിലോമീറ്റര്‍ വരെ വേഗമുള്ള ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റ് തീരത്തെത്തും

ലുബാന്‍ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒമാന്‍; സിവിൽ ഡിഫൻസ് സേനാംഗങ്ങളെ തീരത്ത് വിന്യസിച്ചു

ലുബാൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാനിൽ മുന്നൊരുക്കം തുടങ്ങി. കൂടുതൽ സിവിൽ ഡിഫൻസ് സേനാംഗങ്ങളെ തീരത്ത് വിന്യസിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റ് തീരത്തെത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

മണിക്കൂറില്‍ 93 മുതല്‍ 102 കിലോമീറ്റര്‍ വരെ വേഗമുള്ള ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തുനിന്ന് 700 കിലോമീറ്റർ അകലെ എത്തിയിട്ടുണ്ട്. കാറ്റിന്റെ ഭാഗമായ മഴമേഘങ്ങൾ തീരത്ത് നിന്ന് 400 കിലോമീറ്റർ ദൂരെയാണ്. പടിഞ്ഞാറ്/ വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന കാറ്റ് തെക്കൻ ഒമാൻ, യമൻ തീരങ്ങളിലെത്തുമെന്നാണ് നിഗമനം. ചുഴലിക്കാറ്റിന്റെ പരോക്ഷമായ ആഘാതങ്ങൾ ഇന്ന് മുതൽ സലാല ഉൾപ്പെടുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ ബാധിക്കുമെന്നാണ് ഒമാന്‍ സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പ്. മഴയും ആറ് കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുമുണ്ടായേക്കാം. കാറ്റ് നേരിട്ട് ബാധിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത ഉറപ്പ് വരുത്തണം.

മെകനുവിന്റെ അത്ര രൂക്ഷത കാറ്റിനുണ്ടാവില്ലെന്നും അതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും നാഷണൽ കലാമിറ്റി ഫോർ സിവിൽ ഡിഫൻസ് ഡയറക്ടർ ല്ഫ്റ്റനന്റ് കേണൽ ഫൈസൽ അൽ ഹജ്‍രി അറിയിച്ചു.