LiveTV

Live

Oman

രാജ്യത്ത് ഉപഭോക്തൃ നിയമ ലംഘനങ്ങൾ കുറഞ്ഞു: ഒമാന്‍

മുൻ വർഷത്തേക്കാൾ എട്ട് ശതമാനം കുറവ് കേസുകൾ മാത്രമാണ് ഈ വർഷത്തിെൻറ ആദ്യ പകുതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്

രാജ്യത്ത് ഉപഭോക്തൃ നിയമ ലംഘനങ്ങൾ കുറഞ്ഞു: ഒമാന്‍

ഒമാനിൽ ഉപഭോക്തൃ നിയമ ലംഘനങ്ങൾ കുറഞ്ഞു. വർഷത്തിെൻറ ആദ്യ പകുതിയിൽ മുൻ വർഷത്തേക്കാൾ എട്ട് ശതമാനം കുറവ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.

2686 കേസുകളാണ് ജൂൺ അവസാനം വരെ രജിസ്റ്റർ ചെയ്തതെന്ന് അതോറിറ്റി കൺസ്യൂമർ സർവിസസ് ആൻറ് മാർക്കറ്റ് കൺട്രോൾ ഡയറക്ടർ ജനറൽ ഹമൂദ് ബിൻ സൈദ് അൽ ജാബ്രി അറിയിച്ചു. ഇതിൽ 774 കേസുകൾ ഉൽപന്നങ്ങളിൽ വില ലേബലുകൾ പതിക്കാത്തതിനാണ്. അതോറിറ്റിയുടെ അനുമതിയില്ലാതെ വില വർധിപ്പിച്ചതിന് 351 കേസുകളുമെടുത്തിട്ടുണ്ട്. സാധനങ്ങൾ വാങ്ങിയതിന് ബിൽ നൽകാതിരുന്നതിന് 222 കേസുകളും കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപന നടത്തിയതിന് 218 കേസുകളുമെടുത്തു.

ഉൽപന്നത്തിലെ വിലയിലെയും ബില്ലിലെ തുകയിലെയും വൈരുദ്ധ്യം, നിരോധിച്ച ഹെർബൽ ഉൽപന്നങ്ങളുടെ വിൽപനം, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സിഗരറ്റ്, ഗ്യാസ് സിലിണ്ടർ വിൽപന എന്നിവയാണ് അതോറിറ്റി കേസ് എടുത്ത മറ്റ് നിയമലംഘനങ്ങളെന്നും അൽ ജാബ്രി പറഞ്ഞു.